മണ്ണാർക്കാട്: പെരിമ്പടാരി സെൻറ്. ഡൊമിനിക് സ്കൂളിൽ 2021-22 അധ്യായന വർഷത്തെ ടെക് - ഫെസ്റ്റ് എക്സിബിഷൻ വർണ്ണാഭമായി ആഘോഷിച്ചു.
ആർട്ടി ഫയർ ലിമിറ്റഡിൻ്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രജനീഷ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു, ചടങ്ങിന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോഫി ഒ.പി അധ്യക്ഷത വഹിച്ചു, പി.ടി.എ പ്രസിഡൻ്റ് മെബിൻ മാത്യു ആശംസയർപ്പിച്ചു.
തുടർന്ന് ഈ സാങ്കേതിക യുഗത്തിൽഒഴിച്ചുകൂടാനാവാത്ത ഒന്നായ റോബോട്ടിൻ്റെ പ്രാധാന്യത്തെ കുറിച്ച് രജനീഷ് കുട്ടികൾക്ക് ഒരു ക്ലാസെടുത്തു. കുട്ടികളിലെ ശാസ്ത്ര സാങ്കേതിക മേഖലകളിലുള്ള മികച്ച പ്രകടനം പ്രദർശനത്തിന് മാറ്റുകൂട്ടി '