മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വെറും റബ്ബർ സ്റ്റാംപ്????

മണ്ണാർക്കാട്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വെറും റബ്ബർ സ്റ്റാംപ് എന്ന അഡ്വ: ഉമ്മുസൽമയുടെ ഫേസ്ബുക്ക് പോസ്റ്റ് സ്ത്രീകൾ രാഷ്ട്രീയ, അധികാര ഇടങ്ങളിൽ അനുഭവിക്കുന്ന ഒതുക്കൽ രാഷ്ട്രീയത്തെക്കുറിച്ചുള്ള തുറന്നെഴുത്താണെന്നാണെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപെടുന്നു. നിലവിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ അവരനുഭവിക്കുന്ന മാനസിക വ്യഥ കൂടിയുണ്ട് അവരുടെ വരികളിലെന്നാണ് ഏവരുടേയും അഭിപ്രായം

അഡ്വ: ഉമ്മുസൽമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം 👇

#മണ്ണാർക്കാട്ബ്ലോക്ക്‌പഞ്ചായത്ത്‌ #പ്രസിഡന്റ്‌സ്ഥാനംവെറുംറബ്ബർസ്റ്റാമ്പ്‌ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്തൂടെ?, ഉൽഘാടനങ്ങൾ നടത്തിക്കൂടെ?ഭരണപരമായ കാര്യങ്ങൾ നോക്കാൻ ഞങ്ങളുണ്ടിവിടെ (എന്റെ പുരുഷ സഹപ്രവർത്തകരുടെ ഭാഷയിൽ ).....................ഇതിനാണോ ഒരു ബ്ലോക്ക്‌ പ്രസിഡന്റിനെ ജനങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്? ....... സ്ത്രീക്ക് മിണ്ടിക്കൂടാ....... സ്ത്രീക്ക് ബ്ലോക്കിൽ കാര്യങ്ങൾ ചെയ്ത് കൂടാ അതിനെല്ലാം ആണുങ്ങളുണ്ടിവിടെ........................................                                            പ്രിയമുള്ളവരേ  ഇതാണോ ഒരു ബ്ലോക്ക്‌ പ്രസിഡന്റിന്റെ ഡ്യൂട്ടി എന്ന് പറയുന്നത്... വാഹനത്തിൽ യാത്ര ചെയ്യാനും ഉൽഘാടനങ്ങൾ നടത്താനുമാണോ ജനങ്ങളായ നിങ്ങൾ എന്നെ തിരഞ്ഞെടുത്തിട്ടുള്ളത്... അതോ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി, നാടിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കാനോ.......                         എന്റെ ബ്ലോക്ക്‌ പ്രസിഡണ്ട് എന്ന പദവിയുടെ രാജിക്ക് വേണ്ടി ദാഹിച്ചു നടക്കുകയാണ് ചില മണ്ഡലം ജില്ലാ മുസ്ലിം ലീഗ് നേതാക്കളും എന്റെ സഹപ്രവർത്തകരും... രാജി വെക്കാൻ പ്രസിഡന്റ്‌ ചെയ്ത തെറ്റെന്താണെന്നു ചോദിച്ചാൽ അതിനു ഉത്തരമില്ല................                      പ്രസിഡന്റ്‌ എന്തെങ്കിലും അഴിമതി ചെയ്‌തോ ഇല്ല, ആരുടെ അടുത്ത് നിന്നെങ്കിലും കൈക്കൂലി പ്രസിഡന്റ്‌ വാങ്ങിച്ചോ ഇല്ല, പൊതു മുതൽ ദുരുപയോഗം ചെയ്‌തോ ഇല്ല, സ്വജന പക്ഷപാതം കാണിച്ചോ ഇല്ല, ഇനി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ പ്രസിഡന്റ്‌ ചെയ്‌തോ ഇല്ല........................................ പിന്നെന്തിനാ പ്രസിഡന്റിനോട് രാജി ആവശ്യപ്പെടുന്നത്? പ്രസിഡന്റിനെ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ വൈകി, പ്രസിഡന്റ്‌ ഒരു പരിപാടിയിൽ വെച്ച് കണ്ടപ്പോൾ മിണ്ടിയില്ല.................. ബ്ലോക്കിൽ വന്നപ്പോൾ മൈൻഡ് ചെയ്തില്ല.........ഇതിനാണ് ബ്ലോക്ക്‌ പ്രസിഡന്റിനെ മാറ്റുന്നത്,..........രാജി വേണം, പ്രസിഡന്റ്‌ സ്ഥാനം രാജി വെച്ചെ തീരൂ.... ഒരു നിമിഷം പോലും അവളെ ആ സ്ഥാനത്ത് ഞങ്ങൾ ഇരുത്തില്ല.......................................................                                                       മണ്ണാർക്കാട് ബ്ലോക്ക്‌ പഞ്ചായത്തിൽ പണാധിപത്യവും പുരുഷാധിപത്യവും അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നത്... ബിസിനസ്‌കാരായ ചില  മെമ്പർമാരുടെ ബിസിനെസ്സ് മാത്രമാണ് അവിടെ നടക്കുന്നത്..
ഈ മെമ്പർമാരുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്ന ചില ഉദ്യോഗസ്ഥന്മാരും ഉണ്ടവിടെ.. ഈ മെമ്പർമാർ പറഞ്ഞാൽ അവർ ലീവെടുക്കുന്നു, ഇവർ പറഞ്ഞാൽ അവിടെ കാര്യങ്ങൾ നടക്കുന്നു....................                               ചില മെമ്പർമാരുടെ അഴിമതിയെ ചോദ്യം ചെയ്തതാണോ പ്രസിഡന്റ്‌ ചെയ്ത തെറ്റ്.?     #പ്രസിഡന്റ്‌വെറുംറബ്ബർസ്റ്റാമ്പ്‌...             അവർ പറയുന്ന സ്ഥലത്ത് ഒപ്പിടാൻ പറഞ്ഞാൽ  ഒപ്പിട്ടു കൊടുക്കുക.... ഒപ്പിട്ടു കൊടുക്കുന്ന സമയം എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് ചൂണ്ടി കാണിക്കാൻ പോലും പ്രസിഡന്റിനു അധികാരമില്ല......                                         ഉദ്യോഗസ്ഥൻമാരുടെ അടുത്ത് സംസാരിക്കാൻ പ്രസിഡന്റിന് അനുവാദമില്ല....... പ്രസിഡന്റ്‌ സംസാരിച്ചാൽ പ്രസിഡന്റ്‌ ധിക്കാരിയും അഹങ്കാരിയുമായി... ജനാധിപത്യം പണാധിപത്യമായി മാറുന്ന അവസ്ഥ 🙏🙏

Previous Post Next Post

نموذج الاتصال