സിപിഎം ഏരിയ സെക്രട്ടറിയായി യു.ടി. രാമകൃഷ്ണന്‍ മാസ്റ്ററെ വീണ്ടും തെരഞ്ഞെടുത്തു

തച്ചമ്പാറ: സിപിഎം മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറിയായി യു.ടി രാമകൃഷ്ണന്‍ മാസ്റ്റര്‍ തുടരും.തച്ചമ്പാറയില്‍ നടന്ന പാര്‍ട്ടി ഏരിയ സമ്മേളനമാണ് യുടി രാമകൃഷ്ണന്‍ സെക്രട്ടറിയായി
21 അംഗ ഏരിയ കമ്മിറ്റിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്. ഇതില്‍ എട്ടുപേര്‍ പുതുമുഖങ്ങളാണ്.എം ജയകൃഷ്ണന്‍, എം വിനോദ്കുമാര്‍, കെഎന്‍ സുശീല, പി മുസ്തഫ, പി മനോമോഹനന്‍ കെ മുഹമ്മദ്, കെ പി ജയരാജ്, ശോഭന്‍കുമാര്‍, പി ഉണ്ണികൃഷ്ണന്‍, എന്‍ കെ നാരായണന്‍കുട്ടി, വിസി കാര്‍ത്യായനി, കെസി റിയാസുദ്ദീന്‍, ടികെ സുനില്‍, ലിലീപ് കുമാര്‍, കെഎസ് കൃഷ്ണദാസ്, ഒ നാരായണന്‍കുട്ടി, കെകെ രാജന്‍ മാസ്റ്റര്‍, പി രഞ്ജിത്, അബ്ദുള്‍ സലീം, ശ്രീരാജ് എന്നിവരാണ് കമ്മിറ്റിയിലുള്ളത്. കെഎന്‍ സുശീല നിര്‍ദേശിച്ചു.എം ജയകൃഷ്ണന്‍ പിന്താങ്ങി.

പുതുമുഖങ്ങള്‍:

ടി.കെ സുനില്‍ (തെങ്കര ലോക്കല്‍ സെക്രട്ടറി)

ലിലീപ് കുമാര്‍ (കാഞ്ഞിരപ്പുഴ ലോക്കല്‍ സെക്രട്ടറി)

കെഎസ് കൃഷ്ണദാസ് (കാരാകുര്‍ശ്ശി ലോക്കല്‍ സെക്രട്ടറി)

ഒ നാരായണന്‍കുട്ടി (തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ്)

കെകെ രാജന്‍ മാസ്റ്റര്‍(തച്ചമ്പാറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി)

പി രഞ്ജിത് (എടത്തനാട്ടുകര ലോക്കല്‍ സെക്രട്ടറി)

അബ്ദുള്‍ സലീം (അലനല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം)

ശ്രീരാജ് (ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി) 

13 അംഗ ജില്ലാ സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.രാവിലെ ഒമ്പത് മണിക്ക് ഏരിയ സമ്മേളനത്തോടെയാണ് രണ്ടാം ദി സമ്മളന നടപടികള്‍ക്ക് തുടക്കമായത്.ഏരിയ സെക്രട്ടറിയുടെ മറുപടിക്ക് ശേഷമാണ് തെരഞ്ഞെടുപ്പുകള്‍ നടന്നത്.
Previous Post Next Post

نموذج الاتصال