സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണം സി.ഇ.ഒ.

മണ്ണാർക്കാട്: സഹകരണ പ്രസ്ഥാനം ഗ്രാമീണ സാമ്പത്തിക പ്രവർത്തനത്തിന്റെ നട്ടെല്ലാണ്. സഹകരണ പ്രസ്ഥാനമാണ് ഏത് ഉൾനാടൻ ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനം എത്തിച്ചത്. ഇത്തരം ഉദാത്തമായ സേവനങ്ങൾ ചെയ്ത സഹകരണ മേഖലയേ പല വിധേന തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ശക്തമായ പ്രതിഷേധ ഉയരുമെന്ന് സി.ഇ.ഒ

സഹകരണ ബാങ്കുകൾ ബാങ്കിംഗ് പ്രവർത്തനം നടത്തരുതെന്നും നോമിനൽ അസോസിയേറ്റ് അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും വന്നാൽ ഗ്രാമീണ സമ്പദ്ഘടന പാടേ തകരുകയും സഹകരണ മേഖലയിലേക്ക് വരേണ്ട നിക്ഷേപം സ്വകാര്യ ബാങ്കുകളിലേക്കും മറ്റും വഴി മാറിയാൽ സഹകരണ സംഘങ്ങൾക്ക് സാധാരണക്കാർക്ക് വായ്പകൾ നൽകാൻ കഴിയില്ല ഇത്തരം ഗ്രാമീണ മേഖലകളിലെ സമ്പദ്ഘടന തകർക്കുന്ന നയങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കോ  ഓപ്പറേറ്റീവ് എംപ്ലോയിസ് ഓർഗനൈസേഷൻ സി.ഇ.ഒ.ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു . 

മെമ്പർഷിപ്പ് ക്യാമ്പയിൻ സമയബന്ധിതമായി പൂർത്തീകരിക്കും. ഡിസംബർ രണ്ടാം വാരത്തിൽ സി ഇ ഒ ജില്ലാ സമ്മേളനം നടത്തുവാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ. അഷറഫ് അധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പൊൻ പാറ കോയക്കുട്ടി ഉൽഘാടനം ചെയ്തു  സംസ്ഥാന സെക്രട്ടറി എം.കെ.മുഹമ്മദാലി സംസ്ഥാന കമ്മറ്റി തീരുമാനങ്ങൾ വിശദീകരിച്ചു.  ജില്ലാ ജനറൽ സെക്രട്ടറി റഷീദ് മുത്തനിൽ  സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു .

യോഗത്തിൽ എം അയ്യപ്പൻ, വി ഹുസൈനാർ.ടി.പി., മൻസൂർ.എൻ., മുഹമ്മദാലി, നസീബ്. കെ ടി., അബ്ദുല്ല, വി.പി ഇബ്രാഹിം,  ഉമ്മർ ചെത്തല്ലൂർ, താഹിർ സമാൻ, സഹീർ കെ .ഷരീഫ്, അൻഷാദ് എന്നിവർ പ്രസംഗിച്ചു
Previous Post Next Post

نموذج الاتصال