എസ് വൈ എസ് മണ്ണാർക്കാട് സോൺ 'സുഗമം' സംസ്കാരികം മീറ്റ് സമാപിച്ചു

മണ്ണാർക്കാട്:  എസ് വൈ എസ് മണ്ണാർക്കാട് സോൺ  സാംസ്കാരികം ഡയറക്ടറേറ്റിന് കീഴിൽ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾക്ക് സാംസ്കാരികം, പബ്ലിക് റിലേഷൻ വകുപ്പുകളുടെ പ്രവർത്തന പദ്ധതികൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ ആവിഷ്കരിച്ച 'സുഗമം' മീറ്റ് നടന്നു.
മണ്ണാർക്കാട് മർക്കസുൽ അബ്റാറിൽ നടന്ന പരിപാടി  സോൺ ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുറശീദ് സഖാഫി ഉദ്ഘാടനം ചെയ്തു. 

സാംസ്കാരികം ഡയറക്ട്രേറ്റ് അംഗം ശാഫി സഅദി അധ്യക്ഷതവഹിച്ചു   എസ് വൈ എസ് ജില്ലാ മീഡിയ ലോഞ്ച് അംഗം യു.എ അബ്ദുൽ റഷീദ് അസ്ഹരി പാലത്തറ ഗേറ്റ് ക്ലാസിന് നേതൃത്വം നൽകി. അബ്ദുൽ ഖാദർ ഖാസിമി ലുഖ്മാനുൽ ഹക്കീം സഖാഫി സംസാരിച്ചു. മൊയ്തീൻ സഖാഫി സ്വാഗതവും ഉസ്മാൻ സഖാഫി നന്ദിയും പറഞ്ഞു
Previous Post Next Post

نموذج الاتصال