മണ്ണാർക്കാട്ടെ വ്യാപാരികൾക്കായി നിയമ അവബോധ ക്ലാസ്സ് നടത്തി

മണ്ണാർക്കാട്:  നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികൾക്കായുള്ള നിയമ ബോധവൽക്കരണ പരിപാടി മണ്ണാർക്കാട് വ്യാപാരഭവനിൽ വെച്ച് നടന്നു. 

മണ്ണാർക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി മണ്ണാർക്കാട്  താലൂക്കിന് കീഴിൽ വ്യാപാരികൾക്കും വ്യാപാര മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികൾക്കും ലീഗൽ അവയർനസ്  നല്കുക എന്ന ഉദ്ദേശത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. 

ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് രമേഷ് പൂർണ്ണിമ സ്വാഗതം പറഞ്ഞ യോഗത്തിന് LSA C സെക്രട്ടറി   മീര     അദ്ധ്യക്ഷത വഹിച്ചു.Kvves മണ്ഡലം ജന:സെക്രട്ടറി ഷമീം കരുവള്ളി ആശംസകൾ നേർന്നു. Ad.ജസ്ന ഷബീർ വ്യാപാരികൾ അറിഞ്ഞിരിക്കേണ്ട വാടക നിയമം, ഫുഡ് സേഫ്റ്റി നിയമം, ഉപഭോക്യത നിയമങ്ങൾ എന്നിവയെ  കുറിച്ച് ക്ലാസ്സ് എടുത്തു. ഉപഭോക്ത്യത സംരക്ഷണ സമിതി മണ്ണാർക്കാട് യൂണിറ്റ് പ്രസിഡന്റ് ഭാസ്കരൻ മാസ്റ്റർ ഉപഭോക്താക്കൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചു..Kvves യൂത്ത് വിംഗ് മണ്ഡലം പ്രസിഡന്റ് കൃഷ്ണദാസ് സിഗ്നൽ നന്ദി പറഞ്ഞു.
Previous Post Next Post

نموذج الاتصال