അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് വെട്ടേറ്റു

അട്ടപ്പാടി: പുതൂർ പഞ്ചായത്തിലെ ചാളയൂരിൽ അയൽവാസികൾ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ആദിവാസി സ്ത്രീക്ക് വെട്ടേറ്റു. 

ചാളയൂർ ഊരിലെ പാപ്പാത്തിക്കാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. തലയിൽ വെട്ടേറ്റ ഇവർ കോട്ടത്തറ ഗവൺമെന്റ് ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുസ്വാമി എന്നയാൾക്കെതിരെയാണ് പാപ്പാത്തിയുടെ പരാതി.

സ്ഥലത്തർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് സൂചന.  സംഭവത്തിൽ അഗളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post

نموذج الاتصال