മഴക്കെടുതിയിൽ മേൽക്കൂര തകർന്ന വീട് എം എൽ എ സന്ദർശിച്ചു

അട്ടപ്പാടി: പുതൂർ പഞ്ചായത്തിലെ ആനക്കൽ ഊരിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ മേൽക്കൂര തകർന്നു വീണ വീട് അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ സന്ദർശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് എം എൽ എ അറിയിച്ചു.അട്ടപ്പാടി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ഷിബു സിറിയക്, വാർഡ് മെമ്പർ സെന്തിൽ, രാജേന്ദ്രൻ, സതീഷ് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

نموذج الاتصال