മണ്ണാർക്കാട് ട്രാഫിക് പരിഷ്ക്കരണം| മൂന്നാംഘട്ട യോഗം ചേർന്നു

മണ്ണാർക്കാട്: മണ്ണാർക്കാട് നഗരത്തിലെ ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട്‌  ഓട്ടോ, ബസ്, വ്യാപാരി സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഇന്നലെ യോഗം ചേർന്നു. 

പങ്കെടുത്തവരെല്ലാം അവരുടേതായ നിർദേശങ്ങൾ അറിയിക്കുകയും മണ്ണാർക്കാട് ടൗണിലെ ഗതാഗത കുരുക്കഴിക്കാൻ വേണ്ട നടപടികളുമായി മുന്നോട്ടുപോകാൻ നഗരസഭാ ചെയർമാന് സമ്പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.

യോഗത്തിൽ ഉയർന്ന ആശയങ്ങളും അഭിപ്രായങ്ങളും സമന്വയിപ്പിച്ച് ട്രാഫിക് റഗുലേഷൻ കമ്മിറ്റി മുമ്പാകെ ചർച്ച ചെയ്ത് തന്നെ നടപ്പാക്കുമെന്നും  അതോടൊപ്പം തന്നെ പൊതുജനങ്ങൾ അറിയിച്ചിട്ടുള്ള  അഭിപ്രായങ്ങളും മാനിച്ചു കൊണ്ടുള്ള ഒരു തീരുമാനം ആയിരിക്കും നടപ്പാക്കുക എന്നും നഗരസഭാ ചെയർമാൻ ഫായിദ ബഷീർ പറഞ്ഞു.
Previous Post Next Post

نموذج الاتصال