കോഴിക്കോട്: പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. സ്ത്രീ ഉൾപ്പെടെയുള്ള സംഘമാണ് അറസ്റ്റിലായത്.
പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് വരന്റെ ബന്ധുവിനെ ആക്രമിച്ച കേസിലാണ് വധുവിന്റെ അച്ഛനും അമ്മയും ഉൾപ്പെടെ ഏഴ് പേരെ പിടികൂടിയത്. ഈ മാസം പന്ത്രണ്ടിന് കോഴിക്കോട് വെള്ളിമാടുകുന്ന് വച്ചായിരുന്നു ആക്രമണം ഉണ്ടായത്.
വിവാഹത്തിന് പിന്തുണ നൽകിയതിന്റെ പേരിലാണ് വരന്റെ ബന്ധുവിനെ അക്രമിക്കാൻ വധുവിന്റെ കുടുംബം ക്വട്ടേഷൻ നൽകിയത്. വധുവിന്റെ അമ്മ അജിത, അച്ഛൻ അനിരുദ്ധൻ ഉൾപ്പെടെയാണ് അറസ്റ്റിലായത്.