കോഴിക്കോട്: വെസ്റ്റ്ഹിലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി മണികണ്ഠനാണ് (19) മരിച്ചത്. ബൈക്കില്‍ കൂടെ യാത്രചെയ്തിരുന്ന പാലേര്‍മല സ്വദേശി നിധിന് ഗുരുതരമായ പരിക്കേറ്റു.
ഇന്ന് രാവിലെ 8.45 ഓടെ വെസ്റ്റ് ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിന് മുൻപിലായിരുന്നു അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സും നഗരത്തിലേക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും ബസ്സിനുള്ളിലേക്ക്പോയി .നാട്ടുകാര്‍ ഓടിക്കൂടി അപകടത്തില്‍ പെട്ടവരെ വലിച്ചെടുക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരണപ്പെടുകയായിരുന്നു.