ആനക്കയത്ത് ഓട്ടോറിക്ഷ അപകടത്തിൽ പൊലിഞ്ഞത് മൂന്നു ജീവനുകൾ

മലപ്പുറം: ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ റിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കുട്ടികളടക്കം നാല് പേർക്ക് പരുക്കേറ്റു. പൂവത്തിക്കൽ ഖൈറുന്നീസ(46), സഹോദരൻ ഉസ്മാൻ(36), ഭാര്യ സുലൈഖ(33) എന്നിവരാണ് മരിച്ചത്

ഓട്ടോ ഡ്രൈവർ അസൻകുട്ടി, ഉസ്മാന്റെയും സഹോദരിയുടെയും മൂന്ന് കുട്ടികൾ എന്നിവർക്കാണ് പരുക്കേറ്റത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ നാൽപത് അടി ഉയരത്തിൽ നിന്ന് താഴേക്ക് മറിയുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒന്നോടെ ആയിരുന്നു അപകടം നടന്നത്. പരിക്കേറ്റ ഓട്ടോ ഡ്രൈവറേയും മൂന്നു കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.
Previous Post Next Post

نموذج الاتصال