ലോകത്തെ അതിബുദ്ധിമാന്മാരുടെ പട്ടികയില്‍ പെരിന്തൽമണ്ണയിലെ പത്ത് വയസുകാരനും


പെരിന്തൽമണ്ണ: വിശ്വപ്രസിദ്ധ ശാസ്ത്രഞ്ജന്മാര്‍ ഉള്‍പ്പെടെ ലോകത്തെ ഏറ്റവും ബുദ്ധിശാലികളായ ഒരുശതമാനം ആളുകള്‍ മാത്രമാണ് മെന്‍സ ക്ലബ്ബിലെ അംഗങ്ങള്‍.

ഓരോരുത്തരുടെയും ഐക്യു ലെവല്‍ അനുസരിച്ചാണ് ക്ലബ്ബില്‍ അംഗത്വം നല്‍കുന്നത്. ഐക്യു ലെവല്‍ ടെസ്റ്റില്‍ ആലിം ആരിഫ് 162 പോയിന്റ് നേടി.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിങ് തുടങ്ങിയ ശാസ്ത്രജ്ഞരുടെ ഐക്യു 160 ആയിരുന്നത്രേ.

ലോകത്തിലെ ഏറ്റവും ബുദ്ധിശാലികള്‍ ആയ ഒരുശതമാനം ആളുകള്‍ മാത്രമുള്ള ‘മെന്‍സ ക്ലബ്ബി’ല്‍ മലയാളി വിദ്യാര്‍ത്ഥിയും. പത്ത് വയസ്സുകാരനായ ആലിം ആരിഫ് ആണ് ലോകത്തിലെ അതിബുദ്ധിമാന്മാരുടെ കൂട്ടായ്മയായ മെന്‍സ ക്ലബ്ബില്‍ ഇടം നേടിയത്. ഓരോരുത്തരുടെയും ഐക്യു ലെവല്‍ അനുസരിച്ചാണ് ക്ലബ്ബില്‍ അംഗത്വം നല്‍കുന്നത്. വിശ്വപ്രസിദ്ധ ശാസ്ത്രഞ്ജന്മാര്‍ ഉള്‍പ്പെടെ ലോകത്തെ ഏറ്റവും ബുദ്ധിശാലികള്‍ ആയ ഒരുശതമാനം ആളുകള്‍ മാത്രമാണ് മെന്‍സ ക്ലബ്ബില്‍ അംഗങ്ങളാകുക.

ഓരോരുത്തരുടെയും ഐക്യു ലെവല്‍ അനുസരിച്ചാണ് ക്ലബ്ബില്‍ അംഗത്വം നല്‍കുന്നത്.ക്ലബ്ബില്‍ ഇടം നേടുന്നതിനായി നടത്തുന്ന ടെസ്റ്റില്‍ ആലിം ആരിഫ് 162 പോയിന്റ് നേടിയാണ് ലോകത്തെ ഏറ്റവും ബുദ്ധിമാന്മാരുടെ ക്ലബ്ബില്‍ മലയാളി ബാലന്‍ ഇടം നേടിയത്.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിങ് തുടങ്ങിയ ശാസ്ത്രജ്ഞരുടെ ഐക്യു 160 ആണെന്ന് അനുമാനം ഉള്ളപ്പോഴാണ് അതിനേക്കാള്‍ ഉയര്‍ന്ന സ്‌കോര്‍ നേടി ആലിം ക്ലബ്ബില്‍ അംഗമായത്. ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ ഡോക്ടര്‍ ദമ്ബതിമാര്‍ ആയ ഷഹീന ആരിഫ്, മുഹമ്മദ് ആരിഫ് എന്നിവരുടെ മകന്‍ ആണ് ആലിം.

പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ആലിമിന്റെ ഈ വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നു മാതാപിതാക്കള്‍ പറയുന്നു. ഓണ്‍ലൈന്‍ ആയി ചില ഐക്യു ടെസ്റ്റുകള്‍ ചെയ്ത ആലിം തന്നെ ആണ് മെന്‍സ ടെസ്റ്റ് എഴുതണം എന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടത്.

ഒരു പുസ്തകപ്പുഴു ആയ ബുദ്ധിജീവി അല്ല ഈ കൊച്ചുമിടുക്കന്‍. സ്‌പോര്‍ട്‌സിലും അഭിനയത്തിലും മികവ് തെളിയിച്ചിട്ടുണ്ട് ഗോസ്ഫോര്‍ത് ഈസ്റ്റ് മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആലിം.ഭാവിയില്‍ പൈലറ്റോ ശാസ്ത്രജ്ഞനോ ചലച്ചിത്രനടനോ, ആരാവണം എന്ന ആശയക്കുഴപ്പത്തിലാണ് ആലിം.

പെരിന്തല്‍മണ്ണ സ്വദേശി ആണ് ആലിമിന്റെ പിതാവ് ഡോ. ആരിഫ്, അമ്മ ഡോ. ഷഹീന
കൂറ്റനാട് സ്വദേശിയാണ്.
Previous Post Next Post

نموذج الاتصال