ദേശീയപാത നവീകരണം ദുരന്തങ്ങളുടെ തീമഴയാകുന്നു; പാലോട് മണികണ്ഠൻ


മണ്ണാർക്കാട്: ദേശീയ പാത നവീകരണത്തിലെ മെല്ലെപോക്കിൽ പ്രതിഷേധസ്വരമുയർത്തി സിപിഐ മണ്ഠലം സെക്രട്ടറി പാലോട് മണികണ്ഠൻ. 

മണ്ണാർക്കാട് ദേശീയപാത നവീകരണം പാതിവഴിയിലാണ്, നാലു വർഷം പിന്നിട്ടിട്ടും പലയിടത്തും നവീകരപ്രവർത്തികൾ ഒന്നുമായിട്ടില്ല. ഈ സന്ദർഭത്തിൽ കോടതി വിധി ഏറെ പ്രസക്തമാണ്. റോഡിൻ്റെ കുഴപ്പം മൂലം അപകടം സംഭവിച്ചാൽ ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പിനാണ്.

മണ്ണാർക്കാട് കല്ലടി ഹൈസ്കൂളിന് താഴെയായി, കുമരംപുത്തൂർ വില്ലേജ് ഓഫീസിനു താഴെയായും ചെറുമഴ പെയ്താൽ പോലും വലിയവെള്ളകെട്ട് രൂപം കൊണ്ട് ഏറെ പ്രയാസമാണ് ഇരുചക്രവാഹനങ്ങൾക്കും, വഴിയാത്രക്കാർക്കും ഉണ്ടാകുന്നത്.

ഈ കഴിഞ്ഞ ദിവസം പോലും ബൈക്ക് യാത്രികൻ വെള്ളക്കെട്ടിൽ മറിഞ്ഞ് പരുക്ക്പറ്റി. റോഡിൻ്റെ ഇരുവശത്തെയും അശാസ്ത്രീയമായ നിർമ്മാണ രീതിയാണ് ഈ പ്രശ്നങ്ങളുടെ ഉറവിടം.  അധികാരിവർഗ്ഗം കണ്ണടച്ചാൽ ഇതും, ഇതിലപ്പുറവും സംഭവിക്കും. റോഡിലെ വെള്ളക്കെട്ട് വലിയ ദുരന്തം സൃഷ്ടിക്കാതിരിക്കാന്‍ അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും,  യാത്രികൻ്റെ ജീവനെടുത്താലെ ഉണർന്നു പ്രവർത്തിക്കു എന്ന നിർബന്ധബുദ്ധി അനുവദിച്ചുകൂടാത്തതുമാണെന്ന് അദ്ധേഹം പറഞ്ഞു
Previous Post Next Post

نموذج الاتصال