മണ്ണാർക്കാട്: തച്ചമ്പാറയിൽ ഇന്ന് വൈകീട്ട് നടന്ന വാഹനാപകടത്തിൽ ഒരു മരണം. തോട്ടുവായ ശിവക്ഷേത്രം മേൽ ശാന്തി ചിദാനന്ദൻ തിരുമേനിയാണ് മരണപ്പെട്ടത്. പാലക്കാട് നിന്നും അമ്മക്കുള്ള മരുന്ന് വാങ്ങി മണ്ണാർക്കാട് ഭാഗത്തേക്ക് വരുന്ന വഴി തച്ചമ്പാറ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. എതിർവശത്ത് നിന്നും വന്ന ഇന്നോവക്ക് സൈഡ് കൊടുക്കുന്നതിനിടെ ഈച്ചർ തിരുമേനി സഞ്ചരിച്ചിരുന്ന ബൈക്കിൽ ഉരസിയതിനെ തുടർന്ന് നിയന്ത്രണം തെറ്റി ബൈക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ തിരുമേനി ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണപ്പെട്ടിരുന്നു . കണ്ണൂർ സ്വദേശിയാണ് ചിദാനന്ദൻ തിരുമേനി