ആസിഫിന്റെ ദുരൂഹ മരണം; ഡിവൈഎസ്പി അന്വേഷിക്കും

തച്ചനാട്ടുകര:നാട്ടുകല്‍ 55-ാം മൈല്‍ സ്വദേശി ചേലോക്കോടാന്‍ ആസിഫിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ ചുമതല മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസിന് കൈമാറി. ആസിഫിന്റെ വീട്ടിലും മൃതദേഹം കണ്ടെത്തിയ കിണറിലും പരിസരത്തും ഡിവൈഎസ്പി പരിശോധന നടത്തി. വീട്ടിലെത്തി മാതാപിതാക്കളോടു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ശാസ്ത്രീയമായ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

ഡിസംബര്‍  അഞ്ചിന് വൈകീട്ട് എട്ടോടെ കാണാതായ ആസിഫിനെ ഏഴിന് വൈകീട്ട് അഞ്ചോടെ ദേശീയപാതയ്ക്കും വീടിനും നൂറ് മീറ്റര്‍ അകലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.അന്വേഷണം ശരിയായ ദിശയിലല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധികളും ആക്ഷന്‍ കൗണ്‍സിലും നാട്ടുകല്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കഴിഞ്ഞ ദിവസം ധര്‍ണ നടത്തിയിരുന്നു.
Previous Post Next Post

نموذج الاتصال