ഇനി ഫുട്‌ബോൾ ആവേശത്തിൻ്റെ ദിനങ്ങൾ; കിരീട പ്രതീക്ഷയിൽ ലിൻഷ മണ്ണാർക്കാട്

പെരിന്തൽമണ്ണ: നീണ്ട ഇടവേളക്ക് ശേഷം ഫുട്ബോൾ സ്റ്റേഡിയങ്ങൾ  ഉണരുമ്പോൾ ഫുട്ബോൾ മത്സരങ്ങൾക്ക് ആവേശം പകരാൻ ഗ്യാലറിയിലേക്ക് ആരാധകരെ തിരികെയെത്തിക്കാനൊരുങ്ങി ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടും. സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ സെവൻസ് ടൂർണമെന്റുകളിലൊന്നായ പെരിന്തൽമണ്ണ കാദറലി ക്ലബ്ബ് ഒരുക്കുന്ന ടൂർണമെന്റിന് ജനുവരി രണ്ടിന് വൈകീട്ട് പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ പന്തുരുളും. കേരള സെവൻസ് ഫുട്‌ബോൾ അസോസിയേഷനു കീഴിൽ ഈ വർഷം 21 ടീമുകളാണ് ഒരുമാസത്തോളം നീളുന്ന മത്സരങ്ങൾക്കെത്തുന്നത്.

ജേതാക്കൾക്ക് ഒരുലക്ഷം രൂപയും രണ്ടാംസ്ഥാനക്കാർക്ക് അരലക്ഷം രൂപയും സമ്മാനമായി നൽകുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ​രാ​ത്രി​ 7.30​നാ​ണ് ​മ​ത്സ​രം.​ ​ നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനംചെയ്യും. നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷതവഹിക്കും. സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടുമായാണ് ആദ്യമത്സരം. 9000-പേർക്ക് ഇരുന്ന് കളികാണാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ലിൻഷയുടെ മൽസരം കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് മണ്ണാർക്കാട്ടെ ഫുട്ബോൾ പ്രേമികളും, ഇത്തവണ ലിൻഷ കളത്തിലിറക്കുന്നതും മികച്ച ടീമിനെ തന്നെയാണ്. ആഫ്രിക്കൻ പ്ലയേഴ്സ് ഇത്തവണ ഉണ്ടാകില്ലെങ്കിലും, അത് മൽസരങ്ങളുടെ ആവേശത്തിന് ഒട്ടും കുറവ് വരുത്താത്ത രീതിയിലാണ് ടീം ലൈനപ്പ്.  വിന്നർ കപ്പിൽ കുറഞ്ഞതൊന്നും ലിൻഷ പ്രതീക്ഷിക്കുന്നില്ല എന്നത് ടീം ലൈനപ്പ് തന്നെ  സൂചിപ്പിക്കുന്നതായി ഫുട്ബോൾ പ്രേമികൾ ഒറ്റ സ്വരത്തിൽ പറയുന്നു
Previous Post Next Post

نموذج الاتصال