ആദിവാസി യുവാവിനെ അംബലത്തിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നക്കുപ്പതി ഊരിലെ രങ്കന്റെ മകൻ കുമാറിനെ (36 ) ആണ് ഇന്ന് രാവിലെ ഊരിലെ അമ്പലത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു. അഗളി പോലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ഭാര്യ: ഉഷ
മക്കൾ കീർത്തന കിഷോർ