പോലീസ് വാഹനത്തിൽ ഇടിച്ച് നിർത്താതെ പോയ പ്രതി രണ്ട് വർഷങ്ങൾക്ക് ശേഷം പിടിയിൽ

കല്ലടിക്കോട്:  മണ്ണാർക്കാട്  സ്വദേശി ലത്തീഫ് (44) ആണ് അറസ്റ്റിലായത്. രണ്ടു വർഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം പോലീസ് വാഹനത്തിൽ ഇടിച്ചു നാശനഷ്ടങ്ങൾ വരുത്തി വണ്ടി നിർത്താതെ പോകുകയായിരുന്നു.  കല്ലടിക്കോട് സ്റ്റേഷൻ പരിധിയിൽ കാരാകുറുശ്ശി മില്ലുംപടിയിൽ മറ്റൊരു വാഹനത്തിലെത്തിയ പ്രതി പൊലീസ് വാഹനം ഇടിച്ചു നാശനഷ്‍ടങ്ങൾ വരുത്തി നിർത്താതെ പോയത്. പ്രതിക്കെതിരെ ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ ചന്ദനം കടത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും കേസുകൾ ഉണ്ട്. 

കൂടാതെ തൃശൂർ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ വനംവകുപ്പിന്റെ കേസുകളിൽ അറസ്റ്റിലായിരുന്നു. ഈയിടെയാണു ജാമ്യത്തിൽ ഇറങ്ങിയത്. തുടർച്ചയായ നിരീഷണത്തിനൊടുവിൽ മണ്ണാർക്കാട് നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലടിക്കോട് ഐഎസ്എച്ച്ഒ ടി.പി.ശശികുമാർ, എസ്ഐ ജി.ഡൊമിനിക് ദേവരാജ്, കെ.പി.അബ്‌ദുൽ സത്താർ, ടി.എം.ബഷീർ, മുരളി, കെ.പി.ഹാരിസ്, കെ.ഉല്ലാസ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Previous Post Next Post

نموذج الاتصال