കല്ലടിക്കോട്: പാലക്കാട് - കോഴിക്കോട് ദേശീയപാത ഇടക്കുറിശ്ശിയിൽ വാഹനാപകടം യുവാവ് മരിച്ചു. ഇടക്കുറിശ്ശി മതിപ്പുറം ആന്റണിയുടെ മകൻ അലക്സ് ആന്റണി(25) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം, ജീപ്പ് ഇടക്കുറിശ്ശി കുന്നിൽ വെച്ച് പിക്കപ്പ് ജീപ്പിനെ ഇടിച്ചതിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റ അലക്സിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ് : മറിയാമ്മ, സഹോദരി: അനില. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു.