മണ്ണാർക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാത വിയ്യക്കുർശ്ശി വളവിൽ കാറും ഒമിനി വാനും കൂട്ടിയിടിച്ചു 3പേർക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. മണ്ണാർക്കാട് നിന്നും പച്ചക്കറിയുമായി ഇരുമ്പകചോലയിലേക്ക് പോകുകയായിരുന്ന ഒമ്നിവാനും, പാലക്കാട് ഭാഗത്ത് നിന്ന് മണ്ണാർക്കാട്ടേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമ്നി വാനിലുണ്ടായിരുന്ന ഇരുമ്പകചോല സ്വദേശികളായ ഹുസൈൻ, രാമൻകുട്ടി എന്നിവർക്കാണ് സാരമായ പരിക്കേറ്റത് കാർ ഓടിച്ച വ്യക്തിയേയും അൽശിഫയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് പരിക്ക് സാരമുള്ളതല്ല എന്നതാണ് ലഭിക്കുന്ന റിപ്പോർട്ട്
Reporter: കാജ.ജെ.കെ.ആർ