മണ്ണാർക്കാട്: ഓണത്തിന് വിളവെടുക്കാൻ വോയ്‌സ് ഓഫ് മണ്ണാർക്കാട് കൃഷി ഗ്രൂപ്പിന്റെ 'ഓണചേന' കൃഷി പദ്ധതിക്ക് തുടക്കമായി. വിത്ത് നടീൽ' ഉദ്ഘാടനം വാർഡ് കൗൺസിലർ മാസിത സത്താർ നിർവ്വഹിച്ചു.
കൃഷിയുടെ പ്രോത്സാഹനം ലക്ഷ്യമാക്കിയാണ് വോം കൃഷി ഗ്രൂപ്പ് അംഗങ്ങളുടെ കൂട്ടായ്മ ഏറ്റവും ലളിതമായ ചേനകൃഷിയിൽ നിന്നു തന്നെ കൃഷി പദ്ധതിക്ക് തുടക്കമിട്ടത്.
റിട്ടയേഡ് കൃഷി ഓഫിസർ ജോസ്, റിട്ടയേഡ് ഫ്രൊഫസർ മജീദ്, വോയ്സ് ഓഫ് മണ്ണാർക്കാട് ഭാരവാഹികളായ ഗഫൂർ പൊതുവത്ത്, സഹീർ ഓസോൺ, ശ്രീവൽസൻ രമേഷ് പൂർണ്ണിമ, റഹ്മാൻ എന്നിവർ സംസാരിച്ചു.
വിജയേഷ്, ബാബു, അൻവർ, അബ്ദു, ഫസൽ പൂക്കോയ, സതീഷ് കാഞ്ഞിരപ്പുഴ എന്നിവർ നേത്യത്വം നല്കി.