മണ്ണാർക്കാട്: എംഇഎസ് കോളേജ് - പയ്യനെടം മൈലാംപാടം റോഡിന്റെ ഇപ്പോഴത്തെ പ്രവർത്തന പുരോഗതി എൻ.ഷംസുദ്ദീൻ എം എൽ എ വിലയിരുത്തി. കിഫ്ബി അധികൃതരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ നാലുമാസത്തിനകം പ്രവർത്തികൾ പൂർത്തീകരിച്ചു തരാമെന്നാണ് കിഫ്‌ബി അധികൃതർ എംഎൽഎയെ അറിയിച്ചത്. ഇപ്പോൾ നടക്കുന്ന പ്രവർത്തികൾ വളരെ നല്ല നിലയിൽ മുന്നോട്ടു പോകുന്നതിൽ എംഎൽഎ സംതൃപ്തി പ്രകടിപ്പിച്ചു.
റോഡിന്റെ വീതി കുറഞ്ഞ ഭാഗത്ത് സ്ഥലം വിട്ടു നൽകുന്നതിനും, മറ്റും നാട്ടുകാരും വളരെ നല്ല സഹകരണമാണ്, ഇത് ഏറെ സ്വാഗതാർഹമാണെന്ന് എംഎൽഎ പറഞ്ഞു. നാട്ടുകാരുടെ ഈ പ്രവർത്തി ഏറെ ശ്ലാഘനീയമാണ്. ടാറിങ്ങ് പ്രവർത്തികൾ 10 ദിവസത്തിനുള്ളിൽ ആരംഭിക്കാൻ കഴിയുമെന്നാണ് കിഫ്‌ബി അധികൃതർ കെ ആർ എഫ് ബി യും,എൻജിനീയർമാരും പറയുന്നത്.
വലിയ ഡ്രെയിനേജ് ഉണ്ടാക്കിയ ഇടങ്ങളിൽ വീടുകളിലേക്കും, പോക്കറ്റ് റോഡുകളിലേക്കുമുള്ളവഴി സൗകര്യപ്പെടുത്തിക്കൊടുക്കാനും കിഫ്‌ബി അധികൃതരുമായി എം.എൽ.എ സംസാരിച്ച് ധാരണയായിട്ടുണ്ട്. മഴയ്ക്ക് മുൻപ് പ്രവർത്തികൾ പൂർത്തീകരിച്ചു തരണമെന്ന് എം.എൽ.എ കിഫ്‌ബി അധികൃതരോട് പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ട്.