മണ്ണാര്‍ക്കാട്: ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി മണ്ണാര്‍ക്കാട് പൊലീസ് നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാന യുവാവ് അറസ്റ്റില്‍.കാഞ്ഞിരത്ത് വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍,മുര്‍ഷിദാബാദ്,ഹസ്സന്‍പുര്‍ സ്വദേശി റെഫുല്‍ (30)നെയാണ് അറസ്റ്റ് ചെയ്തത്.പ്രതിയുടെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്നും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.അജിത്ത് കുമാറിന്റെ നിര്‍ദേശാനുസരണം എസ്‌ഐ കെ.ആര്‍.ജസ്റ്റിന്‍,സിപിഒമാരായ സനോജ്,ശ്രീരാജ്,ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.