പാലക്കയത്ത് ജീപ്പ് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്ക്

കാഞ്ഞിരപ്പുഴ: പാലക്കയത്ത് ജീപ്പ് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്കേറ്റു.പാലക്കയം സ്വാദേശികളായ ലിസി(40), ചിന്നമ്മ(50), അമ്പ്രൂസ് (58), രാജു (50), സിന്ധു (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ബുധനാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം.പാലക്കയത്തുനിന്നും ആറുകിലോമീറ്റര്‍ അകലെയുള്ള എസ്റ്റേറ്റില്‍ നിന്നും ജോലികഴിഞ്ഞു തൊഴിലാളികളെയും കയറ്റി വരുകയായിരുന്നു ജീപ്പ്.  ഇരുനൂറു ഏക്കര്‍ എന്ന സ്ഥലത്തിന് സമീപം എത്തിയതോടെ നിയന്ത്രണം വിട്ട ജീപ്പ് പത്തടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ അടക്കം അഞ്ചുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Previous Post Next Post

نموذج الاتصال