മണ്ണാർക്കാട്: കോഴിക്കോട് -പാലക്കാട് ദേശീയപാത പനയമ്പാടത്ത് പോലീസ് വാഹനം അപകടത്തിൽപ്പെട്ടു. അഗളി ഡി വൈ എസ് പി എൻ. മുരളീധരനും സംഘവും സഞ്ചരിച്ചിരുന്ന വാഹനമാണ് പനയംപാടം ഇറക്കത്തിൽ തലകീഴായി മറിഞ്ഞത്. അപകടത്തിൽ പെട്ടവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല, ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. അഗളിയിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്ന വഴിയാണ് അപകടം. അപകട സമയത്ത് മഴയുണ്ടായിരുന്നതിനാൽ വാഹനം തെന്നിയതാണെന്നാണ് പ്രാഥമിക വിവരം. ദേശീയ പാതയിലെ സ്ഥിരം അപകടമേഖലയാണ് ഈ ഭാഗം