കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി ബാലന്‍ കൊല്ലപ്പെട്ടു

അഗളി: അട്ടപ്പാടിയില്‍ അച്ഛനും ബന്ധുക്കള്‍ക്കുമൊപ്പം കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി ബാലന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.കിണറ്റുകര ഊരിലെ പൊന്നന്റേയും സുമതിയുടേയും മകന്‍ സഞ്ജു (15) ആണ് മരിച്ചത്.ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.കാട്ടില്‍ നിന്നും തേന്‍ ശേഖരിച്ച് മടങ്ങു്‌നനതിനിടെ കടുകുമണ്ണയില്‍ വെച്ച് കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.അഗളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.മൃതദേഹം അഗളി ആശുപത്രിയില്‍.
Previous Post Next Post

نموذج الاتصال