പാലക്കാട് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്ക് വിലക്ക്, നിയന്ത്രണം

palakkad
പാലക്കാട്: ഇരട്ട കൊലപാതകത്തെത്തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിൽ പാലക്കാട് ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്ക് താൽക്കാലിക വിലക്കും നിയന്ത്രണവും ഏർപ്പെടുത്തി. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമാണ് പിൻസീറ്റ് യാത്രക്ക് അനുമതിയുള്ളത്. ജില്ലാ കളക്ടർ അറിയിച്ചതാണ് ഇക്കാര്യം.

പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനമെന്നും കളക്ടർ വ്യക്തമാക്കി. ഏപ്രിൽ 20ന് വൈകിട്ട് ആറു മണി വരെ വിലക്ക് തുടരുമെന്നും കളക്ടർ അറിയിച്ചു.

നേരത്തെ ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെ പാലക്കാട് ജില്ല പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചു.

കളക്ടറുടെ ഉത്തരവ് പൂർണരൂപത്തിൽ

ജില്ലയില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല.
പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെ പാലക്കാട് ജില്ല പരിധിയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചു..

Previous Post Next Post

نموذج الاتصال