കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 8 വയസ്സുകാരൻ മരിച്ചു

തച്ചനാട്ടുകര : നാട്ടുകൽ പഴയ പോസ്റ്റ് ഓഫിസിന് സമീപമുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു. കോയമ്പത്തൂർ 20/6 രാജ്നായിക്കം സ്ട്രീറ്റിൽ സന്ദീപ് - നിത്യശ്രീ ദമ്പതികളുടെ മകൻ നവനീത് (8) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു

അപകടത്തിൽ പരിക്കേറ്റ സന്ദീപ്, നിത്യശ്രീ, മകൾ ശ്രീലക്ഷ്മി (രണ്ടര വയസ്സ്) എന്നിവർ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്
 
Previous Post Next Post

نموذج الاتصال