കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഇരുപതുകാരിയെ കണ്ടെത്തി. കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ പതിനെട്ടാം തീയതി മുതൽ കാണാതായിരുന്നു. തൃശൂരിൽ നിന്നാണ് കണ്ടെത്തിയത്.പൊലീസിന്റെ സംരക്ഷണയിലാണ് യുവതിയിപ്പോൾ. തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ വച്ചാണ് കണ്ടെത്തിയതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. മകളെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ അമ്മ നേരത്തെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് തൃശൂരിൽ നിന്ന് കണ്ടെത്തിയത്.
ഐശ്വര്യ സുരക്ഷിത; കണ്ടെത്തിയത് തൃശൂരിൽ നിന്ന്
byഅഡ്മിൻ
-
0