പ്രവാസി മർദനമേറ്റ് മരിച്ച സംഭവം: അഞ്ച് പേർ കസ്റ്റഡിയിൽ

പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ കൊലപ്പെടുത്തിയ കേസിൽ 5 പേർ അറസ്റ്റിൽ. പ്രധാന പ്രതി കീഴാറ്റൂർ സ്വദേശി യഹ്‌യ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് പറഞ്ഞു. പെരിന്തൽമണ്ണ സ്വദേശികളായ അലിമോൻ, അൽത്താഫ്, റഫീഖ്, മണികണ്ഠൻ, അനസ് ബാബു എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ അലിമോനും അൽത്താഫും റഫീഖും കൃത്യത്തിൽ നേരിട്ടു പങ്കെടുത്തതായും മറ്റു 2 പേ‍ർ സഹായം ചെയ്തതായും പൊലീസ് പറഞ്ഞു. കേസിൽ മുഖ്യപ്രതി അറസ്റ്റിലാകുന്നതുവരെ അവരെ സഹായിക്കുന്ന എല്ലാവർക്കെതിരെയും നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് പ്രവാസി അബ്ദുൽ ജലീലിനെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽ നിന്ന് ഉദ്ദേശിച്ച സ്വർണം കിട്ടാത്തതു കൊണ്ടാണ് ക്രൂരമർദനമുണ്ടായത്. അവശനായതിനെത്തുടർന്നാണ് യഹ്‌യ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് മുങ്ങുകയായിരുന്നു. അതേസമയം സ്വർണം എത്രയാണെന്നും ഇയാൾ കൊണ്ടു വന്നതാണോയെന്നും ആർക്കു വേണ്ടിയാണെന്നും സംബന്ധിച്ച് അന്വേഷണം തുടരുമെന്നും പൊലീസ് പറഞ്ഞു.
Previous Post Next Post

نموذج الاتصال