പെരിന്തൽമണ്ണ: ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചിക്കഷ്ണം തൊണ്ടയില്‍ക്കുരുങ്ങിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ചെത്തല്ലൂര്‍ ആണ് സംഭവം. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളജില്‍ എം എസ് സി സൈകോളജി വിദ്യാര്‍ഥിനി ഫാത്വിമ ഹനാന്‍ (22) ആണ് മരിച്ചത്. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകളാണ് ഫാത്വിമ ഹനാന്‍.
ഞായറാഴ്ച വൈകീട്ട് വീട്ടിലിരുന്ന് ഭക്ഷണത്തിനോടൊപ്പം ഇറച്ചിയും കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ കുടുങ്ങിയത്. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. ഒന്നരവര്‍ഷങ്ങള്‍ മുമ്പാണ് ഫാത്വിമ വിവാഹിതായായത് പഠനസൗകര്യത്തിനുവേണ്ടി സ്വന്തംവീട്ടില്‍ താമസിച്ച് വരികയായിരുന്നു.
മാതാവ്: അസൂറ.
ഭര്‍ത്താവ്: ആസിഫ്.
സഹോദരങ്ങള്‍: ഹനിയ, ഹാനിത്ത്.