പത്താം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ചു

അഗളി: സ്മാർട്ട് ഫോൺ വാങ്ങി നൽകാത്തതിൻ്റെ പേരിൽ പത്താം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ചു. കള്ളമല പെരുമ്പനാക്കുഴിയിൽ ബിന്ദുവിന്റെ മകൻ അഭിജിത് ആണ് ഇന്നലെ രാത്രിയിൽ തൂങ്ങി മരിച്ചത്. ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആയിരുന്നു. ഇന്നലെ രാത്രിയിൽ പുതിയ സ്മാർട്ട് ഫോൺ ആവശ്യപെട്ടു വീട്ടിൽ വഴക്കുണ്ടാക്കുകയും തുടർന്ന് വീട്ടുമുറ്റത്തെ മരത്തിൽ കെട്ടിയിരുന്ന ഊഞ്ഞാൽ അഴിച്ച് അതേ മരത്തിൽ തൂങ്ങി മരിക്കുകയുമായിരുന്നു. പബ്‌ജി ഗെയിമിന് അഡിക്ട് ആയിരുന്നു അഭിജിത്ത് എന്ന് അമ്മാവൻ ബിജു പറഞ്ഞു. രണ്ട് മാസം മുൻപ് പബ്‌ജി കളിക്കുന്നത് വിലക്കിയതിനെ തുടർന്ന് കയ്യിൽ ഉണ്ടായിരുന്ന പഴയ സ്മാർട്ട് ഫോൺ അഭിജിത് എറിഞ്ഞുടച്ചിരുന്നു
Previous Post Next Post

نموذج الاتصال