എമറാൾഡ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച മൽസരത്തിൽ 50 ൽപ്പരം മൽസരാർത്ഥികൾ പങ്കെടുത്തു.
ആയിഷ ഹസീന നാട്ടുകൽ
ഫൈറ ലേഡീസ് ബ്യൂട്ടീക് സ്പോൺസർ ചെയ്ത 5000 രൂപയുടെ ഒന്നാം സമ്മാനം നേടി
തൂത സ്വദേശി റുക്സാന ഷിറിൻ
ഫൂട് ഇൻ ഫൂട് വെയർ സ്പോൺസർ ചെയ്ത 3000 രൂപയുടെ രണ്ടാം സമ്മാനം കരസ്ഥമാക്കി.
ചെർപ്പുളശ്ശേരി സ്വദേശി റുക്സാന
റീഗൽ വാച്ച് ഹൗസ് സ്പോൺസർ ചെയ്ത 2000 രൂപയുടെ മൂന്നാം സമ്മാനവും നേടി.
സേവ് കലാ സംഘം നടത്തിയ കലാപരിപാടികൾ മൈലാഞ്ചി ഫെസ്റ്റിനെ കൂടുതൽ മൊഞ്ചേറുന്നതാക്കി.
സേവ് ചെയർമാൻ ഫിറോസ് ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര സമ്മാനദാനം നിർവഹിച്ചു.
ചടങ്ങിൽ ആശാ വർക്കർ ആശാ താരം മൈമൂനയെ ആദരിച്ചു.
സേവ് ജനറൽ സെക്രട്ടറി നഷീദ് പിലാക്കൽ വൈസ് ചെയർമാൻ ഹാദി സേവ് ഭാരവാഹികളായ ഫിറോസ് സി എം ഉമ്മർ റീഗൽ സലാം കരിമ്പന അബ്ദു റഹ്മാൻ കെ പി , ഫക്രുദീൻ ഷഹീർ മോൻ മുനീർ മാഷ് ബഷീർ കൈതച്ചിറ പ്രവർത്തകരായ ഷൗക്കത്ത് റീഗൽ കുഞ്ഞുമുഹമ്മദ് വിഷ്ണു അബൂ റജ സന്തോഷ്, ഷാജഹാൻ, താഹിർ വനിതാ വിംഗ് പ്രവർത്തകരായ ഷബീന, ദീപിക, ഫൗസിയ, സുഹറ, സുനൈറ, പ്രീതി , രമ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.