മണ്ണാർക്കാട്: ഭാര്യാ സഹോദരനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി ഒന്നാം മൈൽ സ്വദേശി ഹനീഷ് കോടതിയിൽ കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരിയെ മർദ്ദിക്കുന്നതറിഞ്ഞ് എത്തിയ സഹോദരനെ സഹോദരി ഭർത്താവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കുളപ്പാടം സ്വദേശി സന്തോഷിനാണ് കുത്തേറ്റത്. ഇതിന് പുറമേ ഹനീഷിനെതിരെ ഗാർഹിക പീഢനത്തിനും കേസ് നിലവിലുണ്ട്.