തച്ചമ്പാറയിൽ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ 17 പേരെ മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലിലും , മറ്റുള്ളവർ തച്ചമ്പാറ ഇസാഫിലുമായി ചികിത്സയിലാണ്.
ഇരു ബസ്സുകളിലേയും യാത്രക്കാരായ ജിജി (33), ജിജിൻ (31), ഫാത്തിമ്മ ഷക്കീല (31), സുജിത (27), റംലത്ത് (42), റിൻഷ (19), ഷൈജു (39), ശാരിക (14), സജിനി (32), ബാലകൃഷ്ണൻ (48), കൃഷ്ണദാസ് (50), റഷീദ് (42), സുജിത (37), റബീന (26), സൈനബ (51), ജ്യോതി (42), സ്നേഹ (28), എന്നിവർ മദർ കെയറിലും ബാക്കിയുള്ളവർ ഇസാഫിലുമാണ് ചികിത്സയിലുള്ളത്. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സും മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന പ്രൈവറ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.
മറ്റൊരു വാഹനത്തെ പ്രെവറ്റ് ബസ്സ് ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുനതിനിടെ എതിരെ വന്ന കെ എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയായിരുന്നു. ദിവസങ്ങൾക്കു മുൻപ് രണ്ടു പേരുടെ മരണത്തിന് കാരണമാക്കി കാറപകടം നടന്നതും ഇതേ സ്ഥലത്താണ്