മോഷണക്കേസിലെ പ്രതികൾ പോലീസ് പിടിയിൽ

മണ്ണാർക്കാട്: വിവിധ  മോഷണ കേസുകളിൽ  പ്രതിയായ 2 പേരെ മണ്ണാർക്കാട് പോലീസ് പിടികൂടി. മലപ്പുറം മക്കരപ്പറമ്പ് സ്വദേശികളായ കാളൻതോടൻ വീട്ടിൽ അബ്ദുൽകരീം (39), പുളിയമഠത്തിൽ വീട്ടിൽ അബ്ദുൾ ലത്തീഫ് (30) എന്നിവരെയാണ് മേലാറ്റൂരിൽ വെച്ച് മണ്ണാർക്കാട് പോലീസ് പിടികൂടിയത്. ജൂലായ് 16ന് കല്ല്യാണക്കാപ്പിലെ വീട്ടിൽ നിന്നും പൂട്ട് പൊളിച്ച് പതിനേഴര പവൻ സ്വർണ്ണവും 85000 രൂപയും അപഹരിച്ച കേസിൽ  പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ജയിൽ മോചിതരായവരെ കേന്ദ്രീകരിച്ചും, വിവിധ മോഷ്ടാക്കളുടെ മോഷണരീതി  നോക്കിയും മണ്ണാർക്കാട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.  മാസങ്ങളായി മണ്ണാർക്കാട്, നാട്ടുകൽ, ശ്രീകൃഷ്ണപുരം സ്റ്റേഷനുകളിലായി മോഷണങ്ങൾ വർധിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണ ശക്തമാക്കിയിരുന്നു. ശ്രീകൃഷ്ണപുരം സ്റ്റേഷൻ പരിധിയിൽ 12 പവനും 20000 രൂപയും മോഷ്ടിച്ച 2 കേസുകളിലും നാട്ടുകൽ സ്റ്റേഷൻ പരിധിയിൽ ഏഴര പവൻ മോഷ്ടിച്ചതുൾപ്പെടെ 5 ഓളം മോഷണങ്ങൾ നടത്തിയതായി പ്രതികൾ സമ്മതിച്ചു. മണ്ണാർക്കാട് ഡി.വൈ.എസ്.പി വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ പോലീസുകാരായ സാജിദ്, ഷഫീഖ്, ഷാഫി, ദാമോദരൻ, ബിജു, സുനിൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Previous Post Next Post

نموذج الاتصال