പ്രതീകാത്മക ചിത്രം
രണ്ടുകയ്യും കെട്ടി അവശനിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത് , ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. തന്റെ ഓവർ കോട്ടിൽ കുറച്ച് പണമുണ്ടായിരുന്നു. ഈ പണമെടുക്കാനായി രണ്ടുപേർ വരികയും തന്റെ മുഖം പൊത്തിയതിന് ശേഷം കൈകൾ കെട്ടി പണം എടുത്തുവെന്നാണ് കുട്ടി നാട്ടുകൽ പൊലീസിന് നൽകിയ മൊഴിയെന്ന് അറിയുന്നു. എന്നാൽ ഇക്കാര്യം പൊലീസ് വിശ്വാസത്തിലെടുത്തില്ലെന്ന് അറിയുന്നു. കുട്ടിയുടെ ശരീരത്തിൽ പിടിവലി നടന്നതിന്റെയോ മൽപ്പിടുത്തം നടന്നതിന്റെയോ പാടുകളില്ല. ഇതാണ് പൊലീസിന് സംശയം തോന്നാൽ കാരണം. മൊബൈൽ ഫോൺ നൽകാത്തതിന്റെ പേരിൽ വീട്ടുകാരുമായി തർക്കമുണ്ടാരുന്നതായും, കുട്ടി തന്നെ മെനഞ്ഞുണ്ടാക്കിയ കഥയാണിതെന്നുമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
