മണ്ണാർക്കാടിന്റെ അഭിമാനമായി മാറിയ ഷഹീറ ബാനുവിന് യൂത്ത്ലീഗിന്റെ ആദരം

മണ്ണാർക്കാട്: യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ നടത്തിയ കോളേജ് അദ്ധ്യാപന യോഗ്യത പരീക്ഷയായ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്‌ കോമേഴ്‌സ് വിഭാഗത്തിൽ (JRF) ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് നേടിയാണ് ഷഹീറ ബാനു നാടിന്റെ അഭിമാനമായി മാറിയത്. ഇന്ത്യയിലാകെ കോമേഴ്‌സ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 49743 പേരിൽ 471 പേർ മാത്രമാണ് ഇത്തവണ JRF ന് അർഹത നേടിയത്.  ചോമേരി ഗാർഡനിൽ താമസിക്കുന്ന ഷഹീറ ബാനുവിനെ മണ്ണാർക്കാട് മുൻസിപ്പൽ യൂത്ത്ലീഗ് കമ്മറ്റിആദരിച്ചു. മുൻസിപ്പൽ ലീഗ് പ്രസിഡന്റ് K.C. അബ്‌ദുറഹ്‌മാൻ, സിറാജുദ്ധീൻ, സൈത് ആബിദ് മാഷ്, അഫ്സൽ.C.K, കൗൺസിലർമാരായ ഷമീർവേളക്കാടാൻ, ഷറഫുനീസ സൈത് മുൻസിപ്പൽ ഭാരവാഹികളായ സമദ് പൂവ്വക്കോടൻ, ഷമീർ, സാലിഹ്, ഫസലുകുന്തിപ്പുഴ, ഷനോജ്, ജവാദ് KC തുടങ്ങിയവർ പങ്കെടുത്തു
Previous Post Next Post

نموذج الاتصال