വിദ്യാർത്ഥിനിയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്

പ്രതീകാത്മക ചിത്രം

അലനല്ലൂർ:   വിദ്യാര്‍ത്ഥി തന്റെ കൈകള്‍ സ്വയം ബന്ധിച്ച് സ്‌കൂളിന്റെ മൂന്നാം നിലയില്‍ കയറിയിരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേര്‍ ചേര്‍ന്നാണ് തന്നെ കെട്ടിയിട്ടതെന്നാണ് വിദ്യാര്‍ത്ഥി ആദ്യം പൊലീസിനോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റതിന്റെയോ അക്രമം നേരിട്ടതിന്റെ പാടുകളുണ്ടായിരുന്നില്ലാത്തതും. മൊഴികളില്‍ വൈരുധ്യവും തോന്നിയ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.

സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് രാവിലെ വീട്ടില്‍ നിന്ന് രക്ഷിതാക്കളുമായി തര്‍ക്കമുണ്ടായിരുന്നതായും. ക്ലാസിലെ രണ്ട് സുഹൃത്തുക്കള്‍ തന്നോട് അടുപ്പം കാണിക്കുന്നില്ലെന്നും കുട്ടി പറഞ്ഞിരുന്നു. കുട്ടിക്ക് കൗൺസിൽ അടക്കം നൽകാനുള്ള കാര്യങ്ങളിലേക്കാണ് പോലീസ് കടക്കുന്നത്
Previous Post Next Post

نموذج الاتصال