ഇന്നലെ വിദ്യാർത്ഥിനിയെ കാണാതാവുകയും പരിഭ്രാന്തരായ ജനക്കൂട്ടം നടത്തിയ അന്വേഷണത്തിൽ കെട്ടിയിട്ടതായ നിലയിൽ സ്ക്കൂളിൽ കണ്ടെത്തുകയും, തുടർന്നുള്ള അന്വേഷണത്തിൽ കുട്ടി സ്വമേധയാ ചെയ്തതാണെന്ന നിഗമനത്തിൽ എത്തിച്ചേരുകയും തുടങ്ങിയ സംഭവവികാസങ്ങൾ അരങ്ങേറിയ അലനല്ലൂർ സ്ക്കൂളിൽ നാട്ടുകാരുടെ പ്രതിഷേധം. സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് അധ്യാപകര്‍ വീട്ടില്‍ പോകുന്നെന്നാണ് രക്ഷാകർത്താക്കളുടെയും, നാട്ടുകാരുടേയും പരാതി. സ്‌കൂള്‍ ജീവനക്കാര്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും പരാതിയുണ്ട്. ഇന്നലെ ഏഴാം ക്ലാസുകാരിയെ കൈകള്‍ ബന്ധിച്ച നിലയില്‍ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥിനി തന്നെ സ്വയം ഒളിച്ചിരുന്നതാണെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു. അധ്യാപകരുടെ ഭാഗത്ത് വീഴ്ച ഉണ്ടെങ്കിൽ പരിഹരിക്കാമെന്ന പൊലീസിന്റെ ഉറപ്പിന്മേൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു