കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു

അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 16 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു.പാടവയല്‍ മുരുഗള ഊരില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ മാറി മല്ലീശ്വരന്‍മുടിയുടെ അടിവാരത്ത് നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.ഇവയ്ക്ക് ഏകദേശം അഞ്ചു മാസം പ്രായവും 180 സെന്റീ മീറ്റര്‍ ഉയരവുമുണ്ട്.എക്‌സൈസ് അഗളി റേഞ്ച് അസി.ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്തും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.വനത്തിനുള്ളില്‍ പരിപാലിച്ചു വരുന്ന രീതിയിലാണ് കഞ്ചാവ് ചെടികള്‍ കാണപ്പെട്ടതെന്ന് അസി.ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രിവന്റീവ് ഓഫീസര്‍ ബി ജെ ശ്രീജി,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ രങ്കന്‍,ഇ പ്രമോദ്,എം ചന്ദ്രന്‍,ആര്‍ പ്രദീപ്,എകെ രജീഷ്,വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ യു അജിതമോള്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال