മണ്ണാർക്കാട്: തിരക്കേറിയ മണ്ണാർക്കാട് കോടതിപ്പടി ഭാഗത്ത് ഒരാൾ കൈയ്യിൽ ചൂലുമായി റോഡിൽ നിന്ന് എന്തോ ഒന്ന് ഒരുവശത്തേക്ക് മാറ്റുന്നതായി ഇന്ന് രാവിലെ അതുവഴി പോയവരുടെ ശ്രദ്ധയിൽപെടാതിരിക്കുവാൻ സാധ്യത കുറവാണ്, ഭക്ഷണത്തിന്റെ വിലയറിയുന്ന ഒരു മണ്ണാർക്കാട്ടുകാരന്റെ സത്പ്രവർത്തിയായിരുന്നു അത്. യാത്രയിൽ ആരുടേയോ കൈയ്യിൽ നിന്നും വീണ് പോയ അരിമണികളിലൂടെ വണ്ടികളും മറ്റും കയറി ഇറങ്ങി പോകുന്നത് ഒഴിവാക്കാൻ അദ്ധേഹം ഒരു ചൂൽ സംഘടിപ്പിച്ച് അത് ഒരു ഭാഗത്തേക്ക് മാറ്റിയിടുകയായിരുന്നു. അതും തിരക്കേറിയ കോടതിപ്പടിയിലാണ് ഇത് എന്നതും മഹത്വം അർഹിക്കുന്നു. എന്താ ഇതിലിത്ര വലിയ കാര്യം എന്ന് സംശയപ്പെടുന്നവരുണ്ടെങ്കിൽ നാം കഴിക്കുന്ന ഭക്ഷണത്തോട് ബഹുമാനം കാണിക്കുന്ന ഒരു സൽപ്രവർത്തിയെ എത്ര ആദരിച്ചാലും മതി വരില്ല എന്ന് മാത്രമാണ് ഇക്കാര്യത്തിൽ മണ്ണാർക്കാട് ഓൺലൈൻ ന്യൂസിന് പറയാനുള്ളത്. ഫേസ്ബുക്കിലെ വീഡിയോയിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത് എന്നുള്ളത് കൊണ്ട് ഇദ്ധേഹത്തിന്റെ പേര് വിവരങ്ങൾ വാർത്തയിൽ ഉൾക്കൊള്ളിക്കാനായിട്ടില്ല
ഫോട്ടോ👇