മണ്ണാര്‍ക്കാട്: യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.പള്ളിക്കുറുപ്പ് കളത്തുംപടി വീട്ടില്‍ അബ്ദുള്‍ അസീസ് (32) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിക്കുറുപ്പ് സ്വദേശി ഗിരീഷിനാണ് പരിക്കേറ്റത്.പള്ളിക്കുറുപ്പ് അംഗനവാടിക്ക് സമീപം കൂട്ടുകാരനൊപ്പം സംസാരിച്ച് നില്‍ക്കുന്ന സമയത്ത് എത്തിയ പ്രതി മടവാളു കൊണ്ട് തലങ്ങും വീശുകയും ഇതിനിടെ ഗിരീഷിന്റെ ഇടത് കൈത്തണ്ടയില്‍ വെട്ടുകൊള്ളുകയും ചെയ്തുവെന്നാണ് കേസ്. എല്ല് പൊട്ടി ഗുരുതരമായ പരിക്ക് പറ്റി. ഇടത് ഇടുപ്പില്‍ആഴത്തിലുള്ള മുറിവുമുണ്ടായി.സുഹൃത്തിനും പരിക്കേറ്റിരുന്നു. പ്രതിയെ കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ വെച്ചാണ് എസ് ഐ വിവേക് പോലീസുകമാരായ സന്തോഷ്‌കുമാര്‍, ജയകൃഷ്ണന്‍, കമറുദ്ദീന്‍ എന്നിവര്‍ ചേർന്ന് അറസ്റ്റ് ചെയ്തത്.