വായ മൂടിക്കെട്ടി പ്രതിഷേധം

അട്ടപ്പാടി: 'മോദി’ എന്ന പേരുപറഞ്ഞ് വിമർശിച്ചതിന്റെ പേരിൽ രാഹുൽ ഗാന്ധിക്ക് രണ്ടുവർഷം ശിക്ഷ വിധിച്ചതിൽ പ്രതിഷേധിച്ച് ആനക്കട്ടിയിൽ ഷോളയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ വായ് മൂടിക്കെട്ടി പ്രതിഷേധം നടത്തി. 
അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് കെ.പി. സാബു, മണ്ഡലം പ്രസിഡന്റ്  എം. കനകരാജ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.സി  ഗാന്ധി, എം ആർ . ദേവരാജ് . പി.സുബ്രമഹ്ണ്യൻ, കെ.മയിൽ സ്വാമി, കാളിദാസ് കടമ്പാറ,
എ. കാളിയപ്പൻ, എസ്. ശെൽവൻ,  കെ.സി. സാമിനാഥൻ. തുടങ്ങിയ നേതാക്കൾ പങ്കെടുത്തു
Previous Post Next Post

نموذج الاتصال