അലനല്ലൂര്‍: എടത്തനാട്ടുകര പടിക്കപ്പാടത്ത് ഈറന്‍പന കടപൊട്ടി റോഡിന് കുറുകെ വീണു.മൂന്ന് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. എടത്തനാട്ടുകര -പൊന്‍പാറ റോഡില്‍ പടിക്കപ്പാടം പള്ളിക്ക് സമീപം സ്വകാര്യ തോട്ടത്തില്‍ നിന്നിരുന്ന ഈറന്പനയാണ് നിലംപൊത്തിയത്. വൈദ്യുതി തൂണുകള്‍ തകര്‍ന്നതോടെ പ്രദേശം ഇരുട്ടിലായി. വിവരമറിയിച്ചത് പ്രകാരം അലനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നും ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് അപകടാവസ്ഥ ഒഴിവാക്കി. രാവിലെ ഏഴ് മണിയോടെ നാട്ടുകാര്‍ ചേര്‍ന്ന് റോഡില്‍ നിന്നും പന മുറിച്ച് നീക്കി ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചുഎട്ട് മണിയോടെ കെ എസ്ഇബിയില്‍ നിന്നും ഒമ്പതോളം ജീവനക്കാരെത്തി തകര്‍ന്ന വൈദ്യുതി തൂണുകളും ലൈന്കമ്പികളും മാറ്റുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. വൈകീട്ടോടെ വൈദ്യുതി പുന:സ്ഥാപിച്ചു. വൈദ്യുതി തൂണുകളും മറ്റ് തകര്‍ന്ന വകയില്‍ 60000ത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി അലനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് അധികൃതര്‍ അറിയിച്ചു.
ഈറന്‍പന റോഡിലേക്ക് വീണു; വൈദ്യുതി തൂണുകള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു
byഅഡ്മിൻ
-
0