തെറ്റായ ഒരു പ്രവണതയും ഈ പാർട്ടിയിൽ വെച്ച് പൊറുപ്പിക്കില്ല; ഗോവിന്ദൻ മാസ്റ്റർ

മണ്ണാർക്കാട് : മുതലാളിത്ത ജീർണതകൾ പാർട്ടിയിൽ കണ്ടെന്നും, തെറ്റായ പ്രവണതകളെ ഇല്ലായ്മ ചെയ്ത് ശരിയായ പാതയിലേക്ക് നയിക്കും, ഒരു തെറ്റായ പ്രവണതക്കും പാർട്ടി കൂട്ടുണ്ടാകില്ലെന്നും സി. പി. എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ.

വീഡിയോ കാണാം👇

 ജനകീയ പ്രതിരോധ യാത്രക്ക് മണ്ണാർക്കാട് നൽകിയ സ്വീകരണത്തിൽ പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയം ഭരണ ഉപതെരെഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് കേരളത്തിൽ രൂപപ്പെടുന്ന പുതിയ മുന്നണി സമവാക്യമാണ് കോൺഗ്രസ്-ലീഗ്-ബി ജെ പി -ആർ. എസ്. എസ് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും അദ്ദേഹം ആരോപിച്ചു. വർഗീയ ശക്തികൾ ഒന്നിക്കുന്നതിൽ സി. പി. എമ്മിന് ഉത്കണ്ടയില്ലെന്നും, പാർട്ടിയിലെ വിഭഗീയത മൂലം വിട്ടുപോയവരെ കണ്ടെത്തി പാർട്ടിയുടെ ഭഗമാക്കുമെന്നും, ഇതിനുള്ള നടപടികൾ പാർട്ടി കൈകൊള്ളുമെന്നും,  സെക്രട്ടറി പറഞ്ഞു. മുഖ്യമന്ത്രിക്കും, കുടുംബത്തിനും, പാർട്ടിക്കുമെത്തിരെയുള്ള വലതു പക്ഷ നീക്കത്തിനെതിരെയുള്ള പ്രതിരോധമാണ് ജാഥയിൽ കാണുന്ന ജന പങ്കാളിത്തമെന്നും സെക്രട്ടറി പറഞ്ഞു. എം. ഇ. എസ് നേതാവ് കെ. സി. കെ സൈദാലി അധ്യക്ഷനായി. കെ. ടി. ജലീൽ, ജെയ്ക്. സി. തോമസ്. പി. കെ. ബിജു. പി. കെ. ശശി, ഇ. എൻ. സുരേഷ് ബാബു, സി. കെ രാജേന്ദ്രൻ, യു. ടി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Previous Post Next Post

نموذج الاتصال