മണ്ണാർക്കാട് ടൗണിലുണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്

മണ്ണാര്‍ക്കാട് നഗരത്തില്‍ ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മണ്ണാര്‍ക്കാട് ശിവഭവനില്‍ സുനില്‍ കുമാറിനാണ് (27) പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആശുപത്രിപ്പടി ആല്‍ത്തറക്ക് സമീപം വെച്ചായിരുന്നു അപകടം. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ആരാധനാ തിയേറ്റര്‍ റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് കയറുകയായിരുന്ന ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സുനില്‍ ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Previous Post Next Post

نموذج الاتصال