ന്യൂഡൽഹി: ലോക്സഭ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ സർക്കാർ അനുവദിച്ച് നൽകിയ ഔദ്യോഗിക വസതി ഒഴിയാൻ രാഹുലിന് നോട്ടീസ് നൽകി. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി വന്ന് രണ്ടു ദിവസത്തിനുശേഷമാണ് ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ്. ലോക്സഭ ഹൗസിങ് കമ്മിറ്റിയാണ് നോട്ടീസ് നൽകിയതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 22ഓടെ വസതി ഒഴിയണമെന്നാണ് നിർദേശം. ചട്ടം അനുസരിച്ച് എം.പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടാൽ സർക്കാർ വസതിയിൽ തുടരാൻ അർഹതയില്ല. 2004ൽ ലോകസഭാംഗമായതു മുതൽ 12 തുഗ്ലക് ലൈനിലെ ബംഗ്ലാവിലാണ് രാഹുൽ താമസിക്കുന്നത്. എന്നാൽ ഇതുവരെ നോട്ടിസ് ലഭിച്ചിട്ടില്ലെന്നാണ് രാഹുലിനോട് അടുത്തുള്ള വൃത്തങ്ങൾ അറിയിച്ചത്