മധു കേസിൽ മോചനം ലഭിച്ച ആശ്വാസത്തിൽ രണ്ടു പ്രതികൾ

മണ്ണാർക്കാട്:വിവാദമായ അട്ടപ്പാടി മധു വധ കേസിൽ മോചനം ലഭിച്ച ആശ്വാസത്തിലാണ് കേസിലെ നാലും, പതിനൊന്നും പ്രതികൾ. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. മറ്റു പ്രതികൾക്കെതിരെയുള്ള സമാന വകുപ്പുകളായിരുന്നു ഇരുവർക്കുമെതിരെയും പൊലീസ് ചേർത്തിരുന്നത്. എന്നാൽ പ്രൊസിക്യൂഷൻ വാദത്തെ ശക്തമായി തന്നെ പ്രതിരോധിച്ച് ഇരുവർക്കും കുറ്റ കൃത്യത്തിൽ പങ്കില്ലെന്ന് തെളിയിക്കുന്നതിൽ പ്രതിഭാഗം വിജയിച്ചു .  നാലാം പ്രതിക്ക് വേണ്ടി പാലക്കാട് നിന്നുള്ള ക്രിമിനൽ അഭിഭാഷകൻ അഡ്വ.ജോൺ ജോണും, പതിനൊന്നാം പ്രതിക്ക് വേണ്ടി മണ്ണാർക്കാട് നിന്നുള്ള ക്രിമിനൽ അഭിഭാഷകൻ അഡ്വ.എം.എൻ.സക്കീർ ഹുസ്സൈനുമാണ് കേസിൽ ഹാജരായിരുന്നത്. ഇരുവർക്കുമെതിരെ പ്രൊസിക്യൂഷൻ ആരോപിച്ച കുറ്റം തെളിയിക്കാൻ നിയമത്തിന്റെ പിൻബലമുള്ള ഒരു തെളിവും ഹാജരാക്കാൻ പ്രൊസിക്യൂഷന് സാധിചീട്ടില്ലെന്ന് അഡ്വ.എം.എൻ.സക്കീർ ഹുസ്സൈൻ പറഞ്ഞു.

അതേ സമയം ഇതിനെതിരെ അപ്പീൽ പോകുമെന്ന് മധുവിന്റെ അമ്മയും, സഹോദരിയും പറഞ്ഞു. കേസിലെ പ്രതികൾ എല്ലാവരും  കുറ്റക്കാരാണെന്നാണ് വിശ്വസിക്കുന്നത്. അപ്പീൽ പോകുമെന്നും മധുവിന്റെ അമ്മ പറഞ്ഞു. കോടതിയോട് നന്ദി പറയുകയാണ്. രണ്ടുപേരെ വെറുതെ വിട്ട നടപടിയിൽ അവരെ ശിക്ഷിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോവുമെന്ന് സഹോദരി പറഞ്ഞു. ഇതിനെതിരെ സുപ്രീംകോടതി വരെ പോകുമെന്നും അവർ കൂട്ടി ചേർത്തു
Previous Post Next Post

نموذج الاتصال